Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Second Book

America

മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ലാ​ൽ വ​ർ​ഗീ​സി​ന്‍റെ ര​ണ്ടാം ഗ്ര​ന്ഥം ആ​മ​സോ​ൺ കി​ൻ​ഡി​ൽ ഇ​ബു​ക്കി​ൽ

ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ ലാ​ൽ വ​ർ​ഗീ​സി​ന്‍റെ ര​ണ്ടാം ഗ്ര​ന്ഥ​മാ​യ “A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church” ആ​മ​സോ​ൺ കി​ൻ​ഡി​ൽ ഇ​ബു​ക്കി​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ർ​ക്ക് ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്. അ​മേ​രി​ക്ക​യി​ൽ ഇ​തി​ന്‍റെ വി​ല 5.99 യുഎ​സ് ഡോ​ള​ർ മാ​ത്ര​മാ​ണ്.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ ച​രി​ത്രം, പൈ​തൃ​കം, വി​ശ്വാ​സം, ആ​രാ​ധ​നാ​ക്ര​മം (ലി​റ്റ​ർ​ജി), കൂ​ട്ടാ​യ ആ​രാ​ധ​ന, സ​ഭാ​പാ​ര​മ്പ​ര്യ​ങ്ങ​ൾ, ന​വീ​ക​ര​ണ പ്ര​സ്ഥാ​നം എ​ന്നി​വ​യെ സ​മ​ഗ്ര​മാ​യും സം​ക്ഷി​പ്ത​മാ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഗ്ര​ന്ഥ​മാ​ണി​ത്. പ്ര​ത്യേ​കി​ച്ച് മാ​ർ​ത്തോ​മ സ​ഭ​യു​ടെ അ​ടു​ത്ത ത​ല​മു​റ​യ്ക്ക് അ​വ​രു​ടെ സ​ഭ​യു​ടെ വി​ശ്വാ​സ​പാ​ര​മ്പ​ര്യ​വും ആ​ത്മീ​യ പൈ​തൃ​ക​വും ആ​ഴ​ത്തി​ൽ മ​ന​​സി​ലാ​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും ഈ ​ഗ്ര​ന്ഥം സ​ഹാ​യ​ക​മാ​കു​മെ​ന്ന പ്ര​ത്യാ​ശ​യി​ലാ​ണ് ഇ​ത് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ സ​ഭ​യു​ടെ ച​രി​ത്രം അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​ത്തി​ന്‍റെ​യും ന​വീ​ക​ര​ണാ​ത്മ​ക ദ​ർ​ശ​ന​ത്തി​ന്‍റെയും സു​വി​ശേ​ഷ​മൂ​ല്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും തെ​ളി​വാ​ണ്. കി​ഴ​ക്ക​ൻ സ​ഭ​യു​ടെ സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യ​ത്തി​ൽ വേ​രൂ​ന്നി​ക്കൊ​ണ്ട് കാ​ലാ​നു​സൃ​ത​മാ​യ ന​വീ​ക​ര​ണം സ്വീ​ക​രി​ച്ച സ​ഭ​യു​ടെ യാ​ത്ര​യാ​ണ് ഈ ​ഗ്ര​ന്ഥം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഈ ​ഗ്ര​ന്ഥ​ത്തി​ന് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ആ​മു​ഖം എ​ഴു​തി​യി​ട്ടു​ണ്ട്. വ​ട​ക്കേ അ​മേ​രി​ക്കാ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യും, ഇം​ഗ്ല​ണ്ടി​ലെ ആ​ദ്യ​കാ​ല മാ​ർ​ത്തോ​മ പ്ര​വാ​സി​യും പ​ണ്ഡി​ത​നു​മാ​യ ഡോ. ​സാ​ക്ക് വ​ർ​ഗീ​സ് ആ​ശം​സാ​സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

ഗ്ര​ന്ഥ​ത്തി​ന്‍റെ എ​ഡി​റ്റിം​ഗും മു​ഖ​വു​ര​യും നി​ർ​വ​ഹി​ച്ച റ​വ. ഡോ. ​ജെ​യിം​സ​ൺ കെ. ​പ​ള്ളി​ക്കു​ന്നേ​ലി​നോ​ടും, കൈ​യെ​ഴു​ത്തു​പ്ര​തി സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ഹ​ക​രി​ക്കു​ക​യും ചെ​യ്ത ഭാ​ര്യ കൊ​ച്ചു​മോ​ളോ​ടും ഗ്ര​ന്ഥ​കാ​ര​ൻ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു.

മാ​ർ​ത്തോ​മ സ​ഭ​യു​ടെ ച​രി​ത്രം, വി​ശ്വാ​സം, ആ​രാ​ധ​ന, ലി​റ്റ​ർ​ജി, സ​ഭാ​പാ​ര​മ്പ​ര്യം, കൂ​ട്ടാ​യ ആ​രാ​ധ​ന​യു​ടെ പ്രാ​ധാ​ന്യം എ​ന്നി​വ പു​തി​യ ത​ല​മു​റ​യ്ക്ക് കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ മ​ന​സ്‌​സി​ലാ​ക്കാ​ൻ ഈ ​ഗ്ര​ന്ഥം ഉ​പ​ക​രി​ക്കു​മെ​ന്നാ​ണ് ഗ്ര​ന്ഥ​കാ​ര​ന്റെ പ്ര​ത്യാ​ശ​യും പ്രാ​ർ​ത്ഥ​ന​യും.

 

Latest News

Corehub Up